കെ.എം. മാണി മധ്യവര്ഗ്ഗത്തിന്റെ മ്ശിഹ

എബ്രഹാം മാത്യു


കേരളരാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ.എം. മാണിയുടെ ജീവിതത്തിന്റെ ഏടുകളിലൂടെ...

കേരള കോണ്ഗ്രസിന്റെ ജനകീയാടിത്തറയെ വിപുലമാക്കി ചരിത്രവിജയം നേടിയെടുത്ത കെ.എം. മാണിയോട് രാഷ്ട്രീയ കേരളം കടുത്ത അനീതികളാണ് കാട്ടിയത്.

കെ എം. മാണിയുടെ അന്ത്യനിമിഷം. ശ്വാസം താണു തുടങ്ങി... പിതാവിന്റെ കാതിലേക്ക് മുഖം അമര്ത്തി ജോസ് കെ. മാണി ചോദിച്ചു: "നമുക്ക് പാലായ്ക്ക് പോകണ്ടേ...?" കെ.എം. മാണി മകന്റെ കൈകളില് അമര്ത്തിപ്പിടിച്ചു: അതേ പോകണം എന്ന അര്ത്ഥത്തില് ആംഗ്യം കാട്ടി.

പിന്നെ ആ കണ്ണുകള് അടഞ്ഞു. എറണാകുളത്തെ ആശുപത്രി മുതല് പാലാവരെ മണിക്കൂറുകള് നീണ്ട വിലാപയാത്ര; അതിശയിപ്പിക്കുന്ന ആള്ക്കൂട്ടം. അത്യപൂര്വ്വമായ ജനങ്ങളുടെ സ്നേഹവായ്പ്. ഹൃദയഭേദകമായ യാത്രാമൊഴി. കേരളരാഷ്ട്രീയം തനിക്കുമുന്പും ശേഷവും എന്ന മട്ടില് വിഭജിച്ചുകൊണ്ട് കെ.എം. മാണി മടങ്ങിപ്പോയി.

ജീവിച്ചിരുന്ന കെ.എം. മാണിയെ കേരളം ആവുംവിധം അപമാനിച്ചു. ദുരാരോപണങ്ങള് ഉയര്ത്തിയവര്ക്ക് ശത്രുത ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെ തകര്ക്കുക എന്ന ലക്ഷ്യം ചിലര്ക്കുണ്ടായി. കോണ്ഗ്രസ്സിലെ ഒരു വിഭാഗവും ചില സാമുദായിക ശക്തികളും കൈകോര്ത്തു. മന്ത്രിയെന്ന നിലയില് സര്ക്കാരിന്റെ പണം തിരിമറി നടത്തിയെന്നോ, അഴിമതിനടത്തിയെന്നോ അല്ല പരാതി. ബാര് മുതലാളിമാരില്നിന്നും കൈക്കൂലി വാങ്ങിയെന്നായിരുന്നു. ഈ ആരോപണത്തില് കഴമ്പില്ലെന്ന് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ മൂന്നു വിജിലന്സ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു. ഒന്ന് യു.ഡി.എഫ് കാലത്തും, രണ്ട് അന്വേഷണ റിപ്പോര്ട്ടുകള് ഇപ്പോഴത്തെ സര്ക്കാരിന്റെ കാലത്തും സമര്പ്പിക്കപ്പെട്ടു; മൂന്നു റിപ്പോര്ട്ടുകളിലും കെ.എം. മാണിക്കെതിരായ ആരോപണം കള്ളമാണെന്ന് അടിവരയിടുന്നു.

കെ.എം. മാണിക്കെതിരെ ചില പ്രത്യേക കേന്ദ്രങ്ങള് രംഗത്തുവന്നിരുന്നു. കോണ്ഗ്രസ്, കേരള കോണ്ഗ്രസ്സ്, ചില സാമുദായിക കേന്ദ്രങ്ങള് എന്നിവയിലെ ഒരു വിഭാഗം മാണിയുടെ രക്തത്തിനായി ഒന്നിച്ചു. അഴിമതി ആരോപണവും തുടര്ന്നുള്ള അന്വേഷണ നാടകവും ഇടതുപക്ഷത്തിന് രാഷ്ട്രീയ ആയുധമാക്കാന് കഴിഞ്ഞു. മാണിക്കെതിരെ കള്ളത്തെളിവുകള് ഉണ്ടാക്കാന് പാടുപെട്ട അന്വേഷണ ഉദ്യോഗസ്ഥന് പില്ക്കാലത്ത് ഐ.പി.എസ്. കിട്ടുകയും ചെയ്തു.

സര്ക്കാര് ഖജനാവിന് അഞ്ചുപൈസ നഷ്ടം വരുത്താതിരുന്ന ഒരു മന്ത്രി അങ്ങനെ പൊതുജന ദൃഷ്ടിയില് അഴിമതിക്കാരനായി. പിളര്ന്നു പോയവരും സമയാസമയങ്ങളില് കെ.എം. മാണിയുടെ പിന്നില് നിന്നവരുമായ നേതാക്കള് മാണിയെ അസഭ്യം പറയുന്നതു ശീലമാക്കി. മര്യാദകെട്ട ഒരു വാക്കുപോലും പറയാന് കൂട്ടാക്കാത്ത കെ.എം. മാണി പലപ്പോഴും മൗനം പാലിച്ചു. മൗനം കുറ്റസമ്മതമായിരിക്കുമെന്ന് പലരും കരുതി. പി.ടി. ചാക്കോയോടു ചെയ്തതുതന്നെ പതിറ്റാണ്ടുകള്ക്കുശേഷം കെ.എം. മാണിയോടും കേരളം ചെയ്തു.

കെ.എം. മാണിയ്ക്ക് അന്തിമോപചാരം അര്പ്പിക്കാനായി രാഹുല്ഗാന്ധി എത്തിയപ്പോള്


പ്രവര്ത്തിച്ചതെന്നും ആ പാര്ട്ടിയുടെ നിയമസഭാ കക്ഷിനേതാവ് പിന്നീട് ഈ ലേഖകനോട് വിശദീകരിക്കുകയുണ്ടായി. സി.പി.എം നെ പ്രീണിപ്പിക്കാന് പല ഘടകകക്ഷി അംഗങ്ങളും പരസ്പരം മത്സരിച്ചു. തെറിവിളിയും ആക്രോശവും സഭയില് മുഴങ്ങിക്കേട്ടു. കേരളം ലജ്ജിക്കേണ്ട പോയകാലം. ഇതേ നിയമസഭ പിന്നീട് ഫെസ്റ്റിവല് ഓഫ് ഡെമോക്രസി എന്ന പേരില് ദേശീയ തലത്തില് തിരുവനന്തപുരത്ത് ഒരു പരിപാടി സംഘടിപ്പിക്കയുണ്ടായി. കെ.എം. മാണിയെ നേരിട്ട നിയമസഭാദൃശ്യങ്ങള് കാണുന്ന ഏതൊരാളും ഇത്തരം പ്രഹസനങ്ങള് കാണുമ്പോള് തലതല്ലി ചിരിക്കാതിരിക്കില്ല. കെ.എം മാണിയെ നേരിടാന് നിയമസഭയിലെ ഫര്ണിച്ചര് തകര്ത്തവര്ക്കെതിരെ ഇന്നു കേസ്സില്ല. അതൊക്കെ അതിന്റെ വഴിക്കുപോയി. മാണിയെ അപമാനിച്ചവര് മാസങ്ങള്ക്കുശേഷം അദ്ദേഹത്തിന്റെ കൃപാകടാഷത്തിനായി അപേക്ഷിച്ചു. ഇടതുമുന്നണിയുടെ വാതില് മലര്ക്കെ തുറന്നിട്ടു.

കെ.എം. മാണിയെ മുന്നില്നിര്ത്തി, മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്ത്, ഉമ്മന്ചാണ്ടിയെ അട്ടിമറിക്കാന് സിപിഎം ഗൂഢനീക്കം നടത്തിയിരുന്നു. സിപിഎം െന്റ പ്രത്യേക ദൂതന്മാര് ഇതിനു കരുക്കള് നീക്കി. എന്നാല് ആ നീക്കം പൊളിഞ്ഞു. ഇതിനുശേഷം മാസങ്ങള്ക്കകമാണ് ബാര്ക്കോഴ ആരോപണം ഉണ്ടായത്. കേരള രാഷ്ട്രീയത്തിലെ മഹാചതിയുടെയും നടക്കാതെപോയ അട്ടിമറിയുടേയും അറിയപ്പെടാത്ത ഏടുകള് ഒരുകാലത്ത് പുറത്തുവരാതിരിക്കില്ല.

മരണാനന്തരം മാണി മഹാനാണെന്ന് വിളിച്ചുപറയാന് മത്സരിക്കുന്നവരെകണ്ട് കേരളം ഞെട്ടി. പതിമൂന്നാമത്തെ തന്റെ ബജറ്റ് അവതരണം, അതൊരു ലോകറിക്കോര്ഡ് ആണെന്നറിഞ്ഞിട്ടും അടിച്ചു തകര്ക്കാന് നേതൃത്വം കൊടുത്തവരും മാണിസ്തുതി തുടരുന്നു. ജീവിച്ചിരുന്ന കെ.എം. മാണിയേക്കാള് കെ.എം. മാണിയുടെ സ്മരണയെ ഇവര് ഭയക്കുന്നു. ചിലര്ക്ക് കുറ്റബോധം, മറ്റുചിലര്ക്ക് മാണിയുടെ കുടുംബം തകര്ന്നുപോയില്ലല്ലോ എന്നോര്ത്ത് നിരാശ.

കേരളാകോണ്ഗ്രസ്സിന്റെ പ്രത്യയശാസ്ത്ര സംസ്കാരം

എന്താണ് കെ.എം. മാണിയുടെ പ്രസക്തി? തന്റെ സമകാലീനരായ കേരളാകോണ്ഗ്രസ് നേതാക്കള് ഒരു കഷ്ണം കേരള കോണ്ഗ്രസ്സിനോട് ചേര്ത്ത് സ്വന്തം പേരിന്റെ ആദ്യാക്ഷരം ഒട്ടിച്ചു വച്ച് പാര്ട്ടി അലമാരയിലെ കണ്ണാടിയില് നോക്കി തൃപ്തി അടഞ്ഞപ്പോള് കെ.എം. മാണി തന്റെ പാര്ട്ടിയെ ദേശീയതലത്തില് പ്രസക്തമാക്കി. പാര്ലമെന്റില് രണ്ട് എം.പിമാര് ഒരേസമയം ഒരു പാര്ട്ടിക്കുവേണ്ടി ശബ്ദമുയര്ത്തി. വലതുപക്ഷത്തുള്ള മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്നിന്നു വിഭിന്നമായ കാര്ഷിക സാമ്പത്തിക നയങ്ങള് പ്രഖ്യാപിച്ചു. താന് അവതരിപ്പിച്ച 13 ബജറ്റുകളും തന്റേയും തന്റെ പാര്ട്ടിയുടെയും സാമ്പത്തിക നയപ്രഖ്യാപനങ്ങളും, രാഷ്ട്രീയ നിലപാടുകളുമാക്കി തീര്ത്തു. വ്യക്തിവിരോധത്തില് പിളരും തോറും തളര്ന്ന കേരളാ കോണ്ഗ്രസ്സുകളില്നിന്നു ഭിന്നമായി തന്റെ പാര്ട്ടിക്ക് ആശയാടിത്തറ നല്കാന് യത്നിച്ചു. 2003-ല് ആദ്യമായി കേരളാകോണ്ഗ്രസ്സിന് ആശയാടിത്തറ പടുത്തുയര്ത്താന് ഒരു രേഖ കെ.എം. മാണി പുറത്തിറക്കി. അധ്വാനവര്ഗ്ഗസിദ്ധാന്തവും രാഷ്ട്രീയ സാമ്പത്തിക പഠനങ്ങളും എന്നപേരില് ആ രേഖ അറിയപ്പെടുന്നു. തന്റെ പാര്ട്ടി വ്യക്തികേന്ദ്രീകൃതമായ ഒരാള്ക്കൂട്ടമാകേണ്ടതില്ലെന്ന കെ.എം. മാണിയുടെ തിരിച്ചറിവാണ് ഇത്തരം ഒരു രേഖയ്ക്ക് ആധാരം. കേരളാ കോണ്ഗ്രസ്സിനെ ആദ്യമായി പ്രത്യയശാസ്ത്രത്തിന്റെ സംസ്കാരം ആവിഷ്ക്കരിച്ചത് കെ.എം. മാണി ആയിരുന്നു. രേഖയുടെ പുസ്തകരൂപത്തിലുള്ള മുഖവുരയില് കെ.എം. മാണി എഴുതി:

പാര്ട്ടി തന്നെ കുടുംബം : കെ.എം. മാണിയും ജോസ് കെ. മാണിയും


"ചെറുകിട കര്ഷകരെ പെറ്റിബൂര്ഷ്വയായി വിവക്ഷിക്കുന്ന മാര്ക്സിയന് വീക്ഷണത്തില് പാവപ്പെട്ട കര്ഷകരുടെ ജീവല് പ്രശ്നങ്ങള് അവഗണിക്കപ്പെട്ടു." മാര്ക്സിസത്തോട് വിയോജിച്ചുകൊണ്ട് മധ്യവര്ഗ്ഗമെന്ന മൂന്നാം വര്ഗ്ഗത്തെ തൊഴിലാളി മുതലാളി വര്ഗ്ഗ വിഭജനങ്ങള്ക്ക് മധ്യേ പ്രതിഷ്ഠിക്കാനും കെ.എം. മാണി തയാറായി. കേരളാ കോണ്ഗ്രസ്സിന്റെ അടിത്തറ ജനകീയവും വിപുലമാക്കാന് പരിശ്രമിച്ച് വിജയം നേടി എന്നതാണ് കെ.എം. മാണിയുടെ പ്രസക്തി.

കെ.എം. മാണിയും ഭാര്യ കുട്ടിയമ്മയും


കെ.എം. മാണിയുടെ പ്രസക്തി

തന്റെ അനുയായികള്ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം വേണമെന്ന കാഴ്ചപ്പാടോടെയായിരുന്നു കെ.എം. മാണിയുടെ ഇടപെടലുകള്. എഴുത്തും വായനയും അത്രകണ്ട് താല്പര്യപ്പെടാത്ത അണികള്ക്ക് ഇതത്ര സ്വീകാര്യമായോ എന്ന് സംശയം തോന്നാം. നിയമപണ്ഡിതനായ കെ.എം. മാണി എല്ലാ കാര്യങ്ങളേയും ജുഡീഷ്യല് സെന്സോടെ സമീപിക്കാനാണു ശ്രമിച്ചത്. നിയമസഭയെ അദ്ദേഹം സംവാദവേദിയാക്കി. മറ്റുള്ളവര് വ്യക്തിപരമായ ആക്ഷേപങ്ങളില് അഭിരമിച്ചപ്പോള് കെ.എം. മാണി അക്കാദമിക് നിലവാരമുള്ള നിയമസഭാ പ്രസംഗങ്ങളാണു നടത്തിയത്. തന്റേതായ ശൈലിയില് എന്തിനേയും സമീപിക്കുക എന്നത് അദ്ദേഹത്തിന്റെ പ്രവര്ത്തനമികവിനു കാരണമായി. മധ്യവര്ഗ്ഗത്തില് ഉള്പ്പെടുന്ന ചെറുകിട കര്ഷകരെ അടിസ്ഥാനവര്ഗ്ഗമായി കണ്ട് അവരുടെ ആശയാഭിലാഷങ്ങള്ക്ക് രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പുവരുത്തുകയും അതേസമയം അതിതീവ്ര വലതുപക്ഷചായ്വ് ലക്ഷ്യമാക്കാതെയുമായിരുന്നു കെ.എം. മാണിയുടെ പ്രത്യയശാസ്ത്രയാത്ര. മധ്യവര്ഗ്ഗത്തിന്റെ രാഷ്ട്രീയ മ്ശിഹയായി കെ.എം. മാണി വിശേഷിപ്പിക്കപ്പെടും.

സ്വന്തം മകനെ അപമാനിക്കാന്, കേരളാ കോണ്ഗ്രസ് എന്ന ഫാക്ടറി പൂട്ടിയിടുമെന്ന് ഭീഷണിപ്പെടുത്തുന്ന കേരളാ കോണ്ഗ്രസ്സ് നേതാവിനെയും തന്റെ മക്കള്ക്ക് പകുത്തു നല്കാന് കേരളാ കോണ്ഗ്രസ്സ് പുരയിടത്തില് ഒന്നും ശേഷിക്കുന്നില്ലല്ലോ എന്ന് വിലപിക്കുന്ന നേതാക്കളേയും ഇന്ന് പലതരം കേരളാ കോണ്ഗ്രസ്സുകളിലായി കാണാം. കെ.എം. മാണി നയിച്ച കേരളാ കോണ്ഗ്രസ് ആകട്ടെ എല്ലാ ജില്ലാകളിലും കുടിയേറ്റ മലയോര മേഖലകളിലും, അതിശക്തമായ സാന്നിദ്ധ്യം അറിയിച്ച് നിലകൊള്ളുന്നു. ഈ തിരിച്ചറിവു കാരണമാണ് ഇടതുവലതു ബിജെപി മുന്നണികള് ഒരേസമയം കെ.എം. മാണിക്കായി വലവിരിച്ചതും വിലപേശിയതും. കെ.എം. മാണിക്കുശേഷമുള്ള ജോസ് കെ. മാണിയുടെ കേരളാ കോണ്ഗ്രസ്സ് അതിന്റെ സംഘടനാ വൈഭവം കൊണ്ട് ശക്തമാണ്. പിതാവിന്റെ രാഷ്ട്രീയ പരിശീലനക്കളരിയില് മാറ്റുരച്ച ജോസ് കെ. മാണിയും കരുത്തനാണ്. കെ.എം. മാണിയുടെ സ്മരണയാണ് ഇനി കേരള കോണ്ഗ്രസ്സിന്റെ കരുത്ത്.കൂടുതൽ